കോണ്‍ഗ്രസില്‍ പേയ്മെന്റ് സീറ്റുകള്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ മെറിറ്റ് സീറ്റല്ല മാനേജ്മെന്റ്-പേയ്മെന്റ് സീറ്റുകള്‍ മാത്രമാണുള്ളതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ ശരത്ചന്ദ്രപ്രസാദ്.
കുറഞ്ഞത് എറണാകുളം, കാസര്‍ഗോഡ് സീറ്റുകളെങ്കിലും പേയ്മെന്റ് സീറ്റുകളാണ്. (ഇത് രണ്ടും ഐഗ്രൂപ്പിന്റേതാണ്). വടക്കാഞ്ചേരിയില്‍ മത്സരിയ്ക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കും മുമ്പ് മുരളി 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.
ആന്റണി മന്ത്രിസഭയില്‍ ചേര്‍ന്നതിന് മുരളി മാപ്പ് പറയാന്‍ തയ്യാറാവണം. അച്ഛനെപ്പോലെ മുരളിയും തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം. - ശരത്ചന്ദ്രപ്രസാദ് പറഞ്ഞു.












Click it and Unblock the Notifications