ഉണ്ണിത്താന്റെ പരാതി അന്വേഷിയ്ക്കണം: വിഎസ്
തിരുവനന്തപുരം: കൊല്ലം സീറ്റ് ശൂരനാട് രാജശേഖരന് നല്കാന്‍ കെ. മുരളീധരന്‍ പണം വാങ്ങിയെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം അന്വേഷിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഈ ആരോപണം ഗുരുതരമാണ്. അന്വേഷണാത്മകപത്രപ്രവര്‍ത്തകര്‍ ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
വഹാബിനെതിരായി നല്കിയ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യും. വരള്‍ച്ചയ്ക്കെതിരെ അടിയന്തരനടപടി സ്വീകരിയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വരള്‍ച്ച മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.- വിഎസ് പറഞ്ഞു.












Click it and Unblock the Notifications