വിദേശിയ്ക്ക് പദവി നിരോധിയ്ക്കും: വെങ്കയ്യ
ദില്ലി: വീണ്ടും അധികാരത്തിലെത്തിയാല്‍ വിദേശിയ്ക്ക് പ്രധാനപദവികള്‍ നല്കുന്നത് തടയുന്ന നിയമം നിര്‍മ്മിയ്ക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു.
ഇന്ത്യയിലെ ഉയര്‍ന്ന ഭരണഘടനാപദവികള്‍ ഇന്ത്യക്കാരല്ലാത്തവര്‍ക്ക് നല്കേണ്ടെന്ന നിയമം നിര്‍മ്മിയ്ക്കും. ഇത് ഏതെങ്കിലും വ്യക്തിക്കെതിരായ ആക്രമണമല്ല. പകരം രാജ്യത്തിന്റെ ഭാവിയോര്‍ത്തുള്ളതാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇത്തരമൊരു നിയമം നിര്‍മ്മിയ്ക്കണമെന്ന കാര്യം എന്‍ഡിഎയുടെ പൊതുപരിപാടിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റിസ് തുടങ്ങിയ പ്രധാന പദവികള്‍ വിദേശികള്‍ കയ്യാളരുതെന്നത് ബിജെപിയുടെ നയം കൂടിയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.












Click it and Unblock the Notifications