പാതിതുകയ്ക്ക് പറക്കാന്‍ എയര്‍ അറേബ്യ
തിരുവനന്തപുരം: ഇപ്പോള്‍ എയര്‍ ഇന്ത്യ ഈടാക്കുന്ന തുകയുടെ പകുതി തുകയ്ക്ക് ആളുകളെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ എത്തിയ്ക്കാന്‍ തയ്യാറാണെന്ന് എയര്‍ അറേബ്യ.
കഴിഞ്ഞ ദിവസം പ്രവാസി മലയാളി മന്ത്രി എം.എം. ഹസ്സനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷാര്‍ജയിലെ വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ. ഇക്കാര്യം പരിഗണിയ്ക്കാന്‍ കേരളസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിയ്ക്കുമെന്ന് ഹസ്സന്‍ പറഞ്ഞു.
കഴിഞ്ഞകുറെക്കാലമായി ഗള്‍ഫ് മേഖലയില്‍ കുറഞ്ഞ ചെലവില്‍ വിമാനം പറപ്പിയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. പക്ഷെ ഇതുവരെ കേന്ദ്രം ഇതിന് അനുകൂലമായ നടപടി എടുത്തിട്ടില്ല.
ഈയിടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് എയര്‍ അറേബ്യയുടെ ചെയര്‍മാന്‍ ഇക്കാര്യം തന്നെ അറിയിച്ചതെന്ന് ഹസ്സന്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ വ്യാജസീലുള്ള മലയാളികളുടെ 2,000 സര്‍ട്ടിഫിക്കറ്റുകള്‍ യുഎഇ എംബസി കണ്ടെത്തിയതായി ഹസ്സന്‍ പറഞ്ഞു. തടവ്ശിക്ഷവരെ നല്കാവുന്ന ക്രിമിനല്‍കുറ്റമാണിതെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ ബോധവല്ക്കരിക്കണമെന്നും യുഎഇ തൊഴില്‍മന്ത്രാലയം തന്നോട് ആവശ്യപ്പെട്ടുവെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications