കോളഗോഡൗണിനെതിരെ ബോംബേറ്
വടകര: വടകരയില്‍ കൊക്കകോള ഗോഡൗണിനെതിരെ യുവാക്കളുടെസംഘം ബോംബാക്രമണം നടത്തി.
മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ ആറ് മണിയ്ക്കാണ് ജെടി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന കൊക്കകോള ഗോഡൗണിന് നേരെയാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം പെട്രോള്‍ ഒഴിച്ച് കൊക്കകോള കുപ്പികള്‍ വച്ച 24 ക്രേറ്റുകള്‍ കത്തിച്ചു. അതിന് ശേഷമാണ് ബോംബെറിഞ്ഞത്. പൊട്ടാത്ത നാടന്‍ ബോംബുകള്‍ പരിസരത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിന് ശേഷം അക്രമിസംഘം റോഡരികിലുള്ളവര്‍ക്ക് നോട്ടീസുകള്‍ വിതരണം ചെയ്ത ശേഷമാണ് സ്ഥലം വിട്ടത്. റവലൂഷനറി യൂത്ത് ഓര്‍ഗനൈസേഷനാണ്(ആര്‍വൈഒ) ഇതിന് പിന്നിലെന്ന് നോട്ടീസില്‍ പറയുന്നു.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ശനിയാഴ്ച യുഎസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊക്കകോള ഗോഡൗണിനെതിരെ ആക്രമണം നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications