ഫ്ലാറ്റിന്റെ 10 നില പൊളിയ്ക്കാന്‍ കോടതി
കൊച്ചി: കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ ലംഘിച്ച എറണാകുളം വൈറ്റിലയ്ക്കടുത്തുള്ള 18 നില ഫ്ലാറ്റിന്റെ 10 നിലകള്‍ പൊളിച്ചുകളയാന്‍ ഹൈക്കോടതി വിധിച്ചു.
കണ്ണാര്‍ക്കാട് കോണ്ടോമിയം എന്ന ഫ്ലാറ്റിന്റെ 10 നിലകള്‍ പൊളിയ്ക്കാനാണ് ഹൈക്കോടതി ജഡ്ജി കെ. ബാലകൃഷ്ണന്‍നായര്‍ ഉത്തരവിട്ടത്. ഹൈഗ്രിഡ് ഹോംസ് ആണ് ടോക് എച്ച് സ്കൂളിനടുത്ത് ഈ ഫ്ലാറ്റ് പണിതിരിക്കുന്നത്.
താമസക്കാരുടെ സുരക്ഷ പാടെ അവഗണിച്ചുകൊണ്ടാണ് ഫ്ലാറ്റ് പണിതിരിക്കുന്നതെന്ന് പരാതിപ്പെട്ട് ഫ്ലാറ്റിലെ രണ്ട് താമസക്കാര്‍ നല്കിയ പരാതിയിന്മേലാണ് കോടതിവിധി. രണ്ട് ഫ്ലാറ്റ് ഉടമകളായ ക്യാപ്റ്റന്‍ ഇ.സി. ജേക്കബും ക്യാപ്റ്റന്‍ സി.പി. ഗിരിലാലുമാണ് കോടതിയെ സമീപിച്ചത്.
ഇവിടെ 2300 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഒരു ഫ്ലാറ്റിന് ഏകദേശം 23 ലക്ഷമാണ് വില. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മാണത്തിനെതിരെ പരാതി നല്കിയിട്ടും നടപടിയെടുക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications