അയ്യങ്കാളിപട സിറ്റി ബാങ്ക് തകര്‍ത്തു
കൊച്ചി: എറണാകുളം പത്മ ജംഗ്ഷനിലെ സിറ്റി ബാങ്കിന്റെ ശാഖയില്‍ അയ്യങ്കാളിപട ആക്രമണം നടത്തി. ഇറാഖില്‍ ഇപ്പോഴും അമേരിയ്ക്ക നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ ആക്രമണം.
മാര്‍ച്ച് 20 ശനിയാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു ആക്രമണം. പത്ത് പതിനഞ്ച് പേരുള്ള സംഘമാണ് ആക്രമണത്തിന് എത്തിയത്. കമ്പിയും കത്തിയുമായി എത്തിയവര്‍ സൂക്ഷിപ്പ് കാരനെ ഭീഷണിപ്പെടുത്തി അകത്ത് കടന്നു.
ശാഖയുടെ മുന്നിലെ ചില്ല് വാതലുകളും ജനാലകളും ഇവര്‍ തകര്‍ത്തു. അകത്ത് കടന്ന സംഘം കമ്പ്യൂട്ടറുകളും മേശകളും മറ്റും തകര്‍ത്തു. ഫയലുകള്‍ വലിച്ചിട്ട് കത്തിയ്ക്കാന്‍ ശ്രമിച്ചു. ആക്രമണം നടത്തുന്നതിനിടയില്‍ സാമ്രാജ്യത്തത്തിനെതിരെ മുദ്രാവാക്യവും മുഴക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.
ജീവനക്കാര്‍ക്കാര്‍ക്കും പരിക്കില്ല.












Click it and Unblock the Notifications