മുഖ്യമന്ത്രി പാലക്കാട്ടെത്തി
പാലക്കാട്: വരള്‍ച്ച ബാധിച്ച നാല് ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി എ. കെ. ആന്റണി മാര്‍ച്ച് 20 ശനിയാഴ്ച പാലക്കാട്ടെത്തി.
ചിറ്റൂരില്‍ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാക്കളുമായി ആന്റണി ചര്‍ച്ച നടത്തി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള വെള്ളം തമിഴ്നാട്ടില്‍ നിന്ന് വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കര്‍ഷക നേതാക്കളെ അറിയിച്ചു. മറ്റ് പ്രശ്നങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആന്റണി ചിറ്റൂര്‍ താലൂക്കിലെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച ആന്റണി വയനാട് സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് ആന്റണി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെടും.












Click it and Unblock the Notifications