Get Updates
Get notified of breaking news, exclusive insights, and must-see stories!

സമന്വയത്തില്‍ ദുബായ് രാജകുമാരന്‍

തിരുവനന്തപുരം: സപ്തംബര്‍-ഒക്ടോബറില്‍ യുഎഇയില്‍ നടക്കുന്ന വിദേശമലയാളികളുടെ സമ്മേളനമായ സമന്വയം-2004ല്‍ ദുബായ് രാജകുമാരന്‍ മുഖ്യാതിഥിയായിരിക്കും. യുഎഇ കിരീടാവകാശിയായ രാജകുമാരനും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് മുഖ്യാതിഥിയായി പങ്കെടുക്കുക.

രാജകുമാരനുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു. മുഖ്യമന്ത്രി എ. കെ. ആന്റണിയും സമന്വയം-2004ല്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചുള്ള വിദേശമലയാളികളുമായി പുതിയ വാണിജ്യ കരാറുകള്‍ ഒപ്പുവയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

രണ്ടാഴ്ചത്തെ ഗള്‍ഫ് സന്ദര്‍ശനത്തിന് ശേഷം മാര്‍ച്ച് 18 വ്യാഴാഴ്ചയാണ് ഹസ്സന്‍ തിരിച്ചെത്തിയത്.

ബഹ്റിന്‍, കുവൈത്ത്, ദോഹ, യുഎഇ എന്നിവിടങ്ങളിലെ രാജകുടുംബങ്ങളുമായും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് ഹസ്സന്‍ പറഞ്ഞു. ഈ രാജ്യങ്ങളില്‍ മലയാളികള്‍ നേരിടുന്ന തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുതന്നിട്ടുണ്ട്.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും വിമാനക്കൂലി കുറച്ചില്ലെങ്കില്‍ താനും വിദേശമലയാളികളുടെ പ്രതിഷേധത്തില്‍ അണിചേരും. എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ് എന്നിവയുടെ അധികൃതരുമായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കേരളത്തിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

2001ലാണ് പ്രവാസിവകുപ്പ് വിദേശമലയാളികളുടെ സമ്മേളനം സംഘടിപ്പിച്ചുതുടങ്ങിയത്. 2003ലെ സമന്വയം ജര്‍മ്മനിയിലാണ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+