ഉണ്ണിത്താനും ശരത്തിനും കെപിസിസി നോട്ടീസ്
തൃശൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദിനും കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
കെ. കരുണാകരനും കെ. മുരളീധരനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ഇരുവര്‍ക്കും അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞു.
മാര്‍ച്ച് 22 തിങ്കളാഴ്ച ആറ് മണിക്ക് മുമ്പായി കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ഇരുവരും അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു.
തെറ്റായ ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ നേതാക്കളുമായി ആലോചിച്ചാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുത്തത്.
മ്പാനാര്‍ഥിയാകാന്‍ പണം നല്‍കിയെന്ന ആരോപണം ആരും വിശ്വസിക്കില്ല. കൂടുതല്‍ അന്വേഷണം വേണമെന്ന് തോന്നിയാല്‍ അന്വേഷിക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications