ചിലതെല്ലാം തുറന്നുപറയും: പത്മജ
ചാലക്കുടി: കോണ്‍ഗ്രസിലെ ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് ശേഷം ചിലതെല്ലാം തുറന്നുപറയുമെന്ന് പത്മജ വേണുഗോപാല്‍.
കെപിസിസിയുടെ നിര്‍ദേശമുള്ളതിനാലാണ് താന്‍ ഇപ്പോഴൊന്നും പറയാന്‍ തയ്യാറാവാത്തത്. സീറ്റ് കിട്ടുന്നതിന് ശൂരനാട് രാജശേഖരന്‍ പണപ്പെട്ടിയുമായി തന്നെ സമീപിച്ചുവെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണത്തെ കുറിച്ച് താനിപ്പോള്‍ ഒന്നും പറയുന്നില്ല.
മുകുന്ദപുരം മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെയും നേതാക്കളുടെയും യോഗത്തില്‍ പങ്കെടുക്കാനെത്തിയ പത്മജ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
സ്ഥാനാര്‍ഥിയാണെന്നതിനാല്‍ ഇപ്പോള്‍ വിവാദങ്ങളിലേക്ക് കടക്കുന്നില്ല. എന്നായാലും സത്യം പുറത്തുവരും. ആന്റണിയും കരുണാകരനും ഒറ്റക്കെട്ടായതോടെ കരുണാകര വിരുദ്ധര്‍ക്ക് പ്രസക്തിയില്ലാതായി.
തന്നെയും കരുണാകരനെയും മുരളീധരനെയും മൂന്ന് വ്യക്തികളായി കാണണമെന്ന് പത്മജ പറഞ്ഞു.












Click it and Unblock the Notifications