കേരളത്തില്‍ ആര്‍എസ്എസ് വളരുന്നു
കൊച്ചി: കേരളത്തില്‍ ആര്‍എസ്എസിന് കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം വളര്‍ച്ചയുണ്ടായതായി ആര്‍എസ്എസിന്റെ ജയ്പൂരില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം നാനൂറിലേറെ ശാഖകള്‍ കൂടുതല്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 2003 ഫിബ്രവരി-മാര്‍ച്ചില്‍ ആര്‍എസ്എസിന് 3223 ശാഖകളാണ് ഉണ്ടായിരുന്നത്. 2004 ഫിബ്രവരി-മാര്‍ച്ചില്‍ ഇത് 3623 ആയി ഉയര്‍ന്നു.
ഓരോ ശാഖയിലും 40-50 പ്രവര്‍ത്തകരാണ് ഉണ്ടാവുക. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 20,000 ഓളം പുതിയ പ്രവര്‍ത്തകര്‍ ആര്‍എസ്എസിനുണ്ടായിട്ടുണ്ട്.
പ്രതിവാര യോഗങ്ങളിലും പ്രതിമാസയോഗങ്ങളിലും പുതിയ പ്രവര്‍ത്തകരുടെ സംഘടനയിലേക്കുേള്ള ഒഴുക്ക് വ്യക്തമായിട്ടുണ്ട്. വൈകുന്നേരങ്ങളിലെയും രാത്രികളിലെയും ശാഖകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications