അച്ചടക്ക നടപടിയാവാം: ശങ്കരനാരായണന്‍
തിരുവനന്തപുരം: വിവാദപരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാവുന്നതാണെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
അച്ചടക്കം ലംഘിക്കുന്ന പ്രസ്താവന നടത്തിയവര്‍ക്കെതിരെ മുമ്പ് നടപടിയെടുത്തിട്ടുണ്ടെങ്കില്‍ ഇപ്പോഴും അതാവാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ ഗ്രൂപ്പില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തനിക്കറിയില്ല. പത്രങ്ങളുടെ മുഖപ്രസംഗവും തന്നെ കുറിച്ചുള്ള വാര്‍ത്തകളും മാത്രമേ വായിക്കാറുള്ളൂവെന്നതിനാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടില്ല.
എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇപ്പോഴത്തെ പ്രശ്നങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications