Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയോട് ശരതിന്റെ 10 ചോദ്യങ്ങള്‍

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരനോട് ശരത്ചന്ദ്രപ്രസാദ് 10 ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു. താഴെപ്പറയുന്നവയാണ് ശരതിന്റെ 10 ചോദ്യങ്ങള്‍.

1. മുരളിയുടെ നേതാവ് ഇപ്പോഴും സോണിയാഗാന്ധി തന്നെയാണോ?

2. എറണാകുളം റാലിയില്‍ കരുണാകരന്‍ നിര്‍ബന്ധിച്ചിട്ടും സോണിയാഗാന്ധിയുടെ ചിത്രം പോസ്ററില്‍ അടിക്കാനോ വേദിയില്‍ വയ്ക്കാനോ തയ്യാറാകാതിരുന്ന മുരളി വടക്കാഞ്ചേരിയില്‍ സോണിയയുടെ ചിത്രം പോസ്ററില്‍ അടിയ്ക്കുമോ?

3. എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കച്ചി തൊടില്ല എന്ന അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്ക്കുന്നുണ്ടോ?

4. കോണ്‍ഗ്രസ് ദേശീയനേതാവ് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന ഈ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിയാണോ തിരഞ്ഞെടുപ്പില്‍ മുരളി മത്സരിയ്ക്കുന്നത്?

5. സിപിഎമ്മുമായി ചേര്‍ന്ന് ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ നേതൃത്വം നല്കിയ മുരളി വടക്കാഞ്ചേരിയില്‍ പത്രിക നല്കുന്നതിന് മുമ്പ് ജനങ്ങളോടും കോണ്‍ഗ്രസുകാരോടും മാപ്പ് പറയുമോ?

6. കെപിസിസി പ്രസിഡന്റായിരിക്കെ, എറണാകുളത്തും തിരുവല്ലയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന്‍ ആഹ്വാനം ചെയ്തതിന് മാപ്പ് പറയുമോ?

7. ആന്റണി കപടദേശീയവാദിയാണെന്നും അദ്ദേഹത്തെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണമെന്നും പറഞ്ഞതില്‍ ഉറച്ചുനില്ക്കുന്നുണ്ടോ?

8. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കോടതിയെ സമീപിക്കുമോ?

9. കരുണാകരന്‍ പ്രഖ്യാപിച്ചതുപോലെ മുരളിയും സ്വത്ത് വിവരം പ്രഖ്യാപിയ്ക്കുമോ?

10. എനിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം പുല്ലാണ്. വേണ്ടിവന്നാല്‍ താനും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസമാക്കും എന്ന് ഒരിയ്ക്കല്‍ പറഞ്ഞ മുരളി വടക്കാഞ്ചേരിയില്‍ തോറ്റാന്‍ അമേരിക്കയിലേക്ക് താമസം മാറ്റുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+