കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ.വര്‍ഗ്ഗീസ് പുളിക്കന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ആദ്യത്തെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായ മെഡിക്കല്‍ ട്രസ്റ് സ്ഥാപിച്ച ഡോ. പുളിയ്ക്കന്‍ എന്നറിയപ്പെടുന്ന ഡോ.പി.എ. വര്‍ഗ്ഗീസ്(75) അന്തരിച്ചു.

കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം രോഗബാധിതനായിരുന്നു. സ്റെല്ല ഭാര്യയാണ്. മെഡിക്കല്‍ ട്രസ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.വി. ആന്റണി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ്, കൊമേഴ്സ് ഡയറക്ടര്‍ ഡോ.പി.വി. തോമസ്, ഫിനാന്‍സ് ഡയറക്ടര്‍ പി.വി. സേവ്യര്‍, ഡോ. റോസ് വി. പുളിക്കന്‍, മേരി വി. പുളിക്കന്‍ എന്നിവര്‍ മക്കളാണ്.

1929 മെയ് 10ന് ജനിച്ച വര്‍ഗ്ഗീസ് പുളിക്കന്‍ ആര്‍ജി കര്‍ മെഡിക്കല്‍ കൊളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടി. കഠിനപരിശ്രമത്തിലൂടെയാണ് അദ്ദേഹം മെഡിക്കല്‍ ട്രസ്റ് സ്ഥാപിച്ചത്.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആദ്യമായി നടത്തിയതിന് പിന്നിലും ഇദ്ദേഹത്തിന്റെ കഠിനധ്വാനമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X