അച്ചടക്ക ലംഘനം തുടര്‍ച്ച: വയലാര്‍ രവി
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായ അച്ചടക്ക ലംഘനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ചില നേതാക്കള്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ വയലാര്‍ രവി പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നതിനേക്കാള്‍ ഗൗരവമുള്ള അച്ചടക്ക ലംഘനം തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതാണ്. അച്ചടക്ക ലംഘനം നടത്തിയ ചില നേതാക്കളുടെ ശൈലിക്ക് പിറകെ പുതിയ തലമുറയും പോവുന്നത് ദു:ഖകരമാണ്.
അച്ചടക്ക ലംഘനം നടത്തിയ കെപിസിസി ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെപിസിസി പ്രസിഡന്റിന് അധികാരമുണ്ട്. കെപിസിസി പ്രസിഡന്റ് നടപടി സ്വീകരിക്കുന്നതിനെതിരെ പ്രസ്താവന നടത്തുന്നത് ശരിയല്ല- വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications