ഉണ്ണിത്താനും ശരത്തിനുമെതിരെ വേണുഗോപാല്‍
കൊച്ചി: വൈദ്യുതി മന്ത്രി കെ. മുരളീധരനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ പറഞ്ഞു.
മാര്‍ച്ച് 20 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചതിലൂടെ മുരളീധരനെതിരെ നീക്കം നടത്തുന്ന ഒരു സംഘത്തിന്റെ പിണിയാളുകളായി ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും മാറിയിരിക്കുകയാണ്.
മുതിര്‍ന്ന നേതാക്കളായ കെ. കരുണാകരനും എ. കെ. ആന്റണിയും വയലാര്‍ രവിയും രമേശ് ചെന്നിത്തലയുമെല്ലാം കൂടിയാലോചിച്ചതിന് ശേഷമാണ് ലോക്സഭാ സ്ഥാനാര്‍ഥികളുടെ ലിസ്റ് തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച ലിസ്റിന്റെ പേരില്‍ മുരളീധരനെ മാത്രം കുറ്റപ്പെടുത്തുന്നത് ഒരു ഗൂഢാലോചനയാണ് ഇതിന് പിന്നിലാണെന്നാണ് തെളിയിക്കുന്നത്- വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications