ബറോഡ രാജ്ഞി ബിജെപിയില്‍
ദില്ലി: ബറോഡയിലെ രാജ്ഞി ബിജെപിയില്‍ ചേര്‍ന്നത് ഗുജറാത്തില്‍ ബിജെപിയ്ക്ക് ആവേശമായി.
മഹാറാണി ശുഭാംഗിനിരാജെ ഗെയ്ക്വാദ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബറോഡ രാജാവ് രഞ്ജിത്സിംഗ് ഗെയ്ക്വാദിന്റെ ഭാര്യയാണ് ശുഭാംഗിനിരാജെ ഗെയ്ക്വാദ്.
ഇവരുടെ മകന്‍ സമര്‍ജിത്സിംഗ് ഗെയ്ക്വാദും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പ്രസിഡന്റ് എം. വെങ്കയ്യനായിഡുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെങ്കയ്യനായിഡു ഇരുവര്‍ക്കും മെമ്പര്‍ഷിപ്പ് നല്കി.
ധനകാര്യമന്ത്രി ജസ്വന്ത് സിംഗ്, നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ സന്നിഹിതരായിരുന്നു. 1996ല്‍ വഡോദരയില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശുഭാംഗിനിരാജെ പരാജയപ്പെട്ടിരുന്നു. വഡോദരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിപദം മോഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശുഭാംഗിനിരാജെ പറഞ്ഞു.












Click it and Unblock the Notifications