കൊക്കകോള മമ്മൂട്ടിയുടെ പിന്നാലെ
കൊച്ചി: കേരളത്തില്‍ നഷ്ടപ്പെട്ട തങ്ങളുടെ മുഖം രക്ഷിയ്ക്കാന്‍ കൊക്കകോള കമ്പനി നടന്‍ മമ്മൂട്ടിയെ ബ്രാന്റ് അംബാസഡറാക്കാന്‍ ശ്രമം നടത്തുന്നു. മമ്മൂട്ടിയുമായി അടുത്തുതന്നെ കൊക്കകോള കമ്പനി കരാറില്‍ ഒപ്പുവയ്ക്കുമെന്ന് അറിയുന്നു.
തെക്കേഇന്ത്യയിലെ മുഴുവന്‍ ബ്രാന്റ് അംബാസഡറായാണ് മമ്മൂട്ടിയെ നിയമിയ്ക്കുക. കൊക്കകോളയുമായി ചര്‍ച്ച നടന്നുവരുന്ന കാര്യം മമ്മൂട്ടിയും സ്ഥിരീകരിച്ചു. കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍ കൊക്കകോളയുടെ പരസ്യങ്ങളില്‍ മമ്മൂട്ടി അഭിനയിക്കേണ്ടിവരും.
എന്നാല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ചെയര്‍മാനായിരിക്കെ കൊക്കകോളയുടെ ബ്രാന്റ് അംബാസഡറാകണമെങ്കില്‍ മമ്മൂട്ടി ഇക്കാര്യം വിശദീകരിയ്ക്കേണ്ടിവരും. കാരണം കേരളത്തില്‍ കൊക്കകോളയ്ക്കെതിരായ സമരത്തില്‍ മുന്നില്‍ നിന്ന പാര്‍ട്ടിയാണ് സിപിഎം.












Click it and Unblock the Notifications