കേരളത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ചു
ദില്ലി: കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിവച്ചു. കേരളം ഒഴികെയുള്ള 13 സംസ്ഥാനങ്ങളിലെ 75 സ്ഥാനാര്‍ഥികളുടെ രണ്ടാം ലിസ്റ് മാര്‍ച്ച് 20 ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് ഹൈക്കമാന്റ് പുറത്തിറക്കി.
ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കേരളത്തിലെ സ്ഥാനാര്‍ഥി ലിസ്റ് പ്രഖ്യാപിക്കുന്നത് വൈകാന്‍ കാരണം. ചില സ്ഥാനാര്‍ഥികള്‍ക്കെതിരെ സാമ്പത്തിക ആരോപണം ഉയര്‍ന്നിരിക്കുന്നത് ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്.
കേരളത്തിലെ ചില നേതാക്കള്‍ പരസ്യമായ ആരോപണങ്ങളുമായി രംഗത്തെത്തിയതാണ് സ്ഥാനാര്‍ഥി ലിസ്റ് സംബന്ധിച്ച തീരുമാനമെടുക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റിനെ കുഴക്കുന്നത്.
കേരളത്തിലെ സ്ഥാനാര്‍ഥി ലിസ്റിന് അന്തിമരൂപം നല്‍കുന്നതു സംബന്ധിച്ച നടപടികള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പട്ടികയില്‍ യാതൊരു മാറ്റവുമുണ്ടാവാന്‍ സാധ്യതയില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications