Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലേക്ക് പഴം-പച്ചക്കറി കയറ്റുമതിയും

കൊച്ചി: കോഴിയിറച്ചിക്ക് പുറമെ പച്ചക്കറിയും പഴവര്‍ഗങ്ങളും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ ഇറാഖിലെ കമ്പനികള്‍ ഒരുങ്ങുന്നു.

മാര്‍ച്ച് 19 വെള്ളിയാഴ്ച മൂന്നംഗ ഇറാഖി സംഘം കൃഷിമന്ത്രി ഗൗരിയമ്മയെ കണ്ട് മാംസ ഉത്പന്നങ്ങളും പച്ചക്കറികളും പഴങ്ങളും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇറാഖി സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റും താഹ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടറുമായ താഹ സല്‍മാന്‍, ഡനാന ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ കരീം, ലിയോണ്‍ ബാഗ്ദാദ് ആന്റ് അല്‍ മുഖാര ട്രേഡിംഗ് പ്രതിനിധി നാസര്‍ ഇസ്മയില്‍ എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ, വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയാണ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സഹകരണത്തോടെ ഇറാഖിലേക്ക് പഴങ്ങളും പച്ചക്കറികളും ഇറച്ചിയും കയറ്റുമതി നടത്തുന്നത്. കയറ്റുമതി ചെയ്യാനുള്ളഇറച്ചി കൂത്താട്ടുകുളം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയും പഴങ്ങളും പച്ചക്കറികളും വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സിലും നല്കും. സ്റോറേജ് സൗകര്യം വേര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ നല്‍കും.

ഇറാഖി സംഘം കാക്കനാട്ടെ വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഒഫീസും നടുക്കരയിലെ കാര്‍ഷിക സംസ്കരണ യൂണിറ്റും സന്ദര്‍ശിച്ചു.

ഒരു മാസം നാല് കണ്ടെയ്നര്‍ കയറ്റുമതി ചെയ്യാനാണ് ഇറാഖി കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മാസത്തില്‍ ഒരു കണ്ടെയ്നര്‍ കയറ്റുമതി ചെയ്യാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

40 ടണ്‍ പച്ചക്കറിയും പഴങ്ങളും മാസത്തില്‍ കയറ്റുമതി ചെയ്യാനാണ് ഇറാഖി കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു.

കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയില്‍ ഇറാഖി സംഘം രണ്ടാം വട്ടം സന്ദര്‍ശനം നടത്തി. ജനവരിയിലാണ് ഇറാഖി സംഘം ആദ്യസന്ദര്‍ശനം നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+