മലയാളി അബുദാബിയില്‍ അറസ്റില്‍
ദില്ലി: ടാഡാ കേസില്‍ പിടികിട്ടാപ്പുള്ളിയായ മലയാളിയായ സന്തോഷ് മാധവന്‍ അബുദാബിയില്‍ അറസ്റിലായി.
മുംബൈ നഗരത്തില്‍ സാമുദായിക കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കഴിഞ്ഞ 10 വര്‍ഷമായി മുംബൈ പൊലീസും സിബിഐയും സന്തോഷിനെ തിരയുകയാണ്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്. സിബിഐ അഭ്യര്‍ത്ഥനപ്രകാരം ഇന്റര്‍പോള്‍ നല്കിയ റെഡ് അലര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റുകള്‍.
ആയുധകള്ളക്കടത്ത്, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ എന്നിവയ്ക്ക് സന്തോഷിന്റെ പേരില്‍ ടാഡവകുപ്പടക്കം മൂന്ന് കേസുകളുണ്ട്. സന്തോഷിന്റെ സഹോദരന്‍ ത്രികേഷ്കുമാര്‍ മാധവനെ മുംബൈ പൊലീസ് 1993ല്‍ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications