മുന്ന വധം: മുന്‍ എംഎല്‍എ കീഴടങ്ങി
കൊച്ചി: അബ്കാരി കരാറുകാരനായ കെ.ജി. മുന്ന വധക്കേസില്‍ ആറാം പ്രതിയായ മുന്‍ എംഎല്‍എ കീഴടങ്ങി. മണ്ണാര്‍ക്കാട്ടെ മുന്‍ എംഎല്‍എയായ പി. കുമാരനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ കീഴടങ്ങിയത്.
നേരിട്ട് ഹാജരായ പ്രതിയ്ക്ക് ഉപാധികളോടെ മജിസ്ട്രേറ്റ് എം.കെ. കുട്ടികൃഷ്ണന്‍ ജാമ്യം അനുവദിച്ചു. 20,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമായിരുന്നു വ്യവസ്ഥ. നേരത്തെ ഹൈക്കോടതി കുമാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
താന്‍ ഒളിവിലായിരുന്നെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ കുമാരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications