Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടിയെടുക്കേണ്ടത് അച്ചടക്ക സമിതി: ഉണ്ണിത്താന്‍, ശരത്

തിരുവനന്തപുരം: തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും മാര്‍ച്ച് 21 ഞായറാഴ്ച സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോപണങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിന് അതീതനായ നേതാവിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് തങ്കളാഴ്ച തന്നെ മറുപടി നല്‍കും.

കാരണം കാണിക്കല്‍ നോട്ടീസിന് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നത്. അച്ചടക്ക സമിതിയാണ് നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതി യോഗം വിളിച്ചുകൂട്ടണം.

പര്‍ട്ടിക്ക് പുറത്തു പോയാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ മുകുന്ദപുരത്തും വടക്കാഞ്ചേരിയിലും ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ താന്‍ പ്രചാരണം നടത്തും. വിഴുപ്പുഭാണ്ഡങ്ങളുടെ കെട്ടഴിയ്ക്കാനുണ്ടെന്നും പക്ഷെ ഖദറിട്ട്കൊണ്ട് താന്‍ അത് ചെയ്യില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കൊല്ലം സീറ്റ് തനിക്ക് നല്‍കാമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നതാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. കൊല്ലത്ത് താന്‍ പ്രചാരണം തുടങ്ങിയതിന് ശേഷമാണ് ഹൈക്കമാന്റിന് അയച്ച സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞത്. കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാമെന്ന് പറഞ്ഞ് മുരളി തന്നെ വഞ്ചിക്കുകയായിരുന്നു.

എറണാകുളത്ത് എം. ഒ. ജോണിനെ തോല്പിക്കാന്‍ തന്നോടും ശരത്ചന്ദ്രപ്രസാദിനോടും മുരളി ആവശ്യപ്പെട്ടിരുന്നു. തിരുവല്ലയില്‍ കെ. എം. മാണിയുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും മുരളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരുണാകരന്‍ പോലും ഇത് ആവശ്യപ്പെട്ടിരുന്നില്ല.

മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ താഴെയിറക്കണമെന്ന് ആവശ്യപ്പെട്ട മുരളിക്ക് എങ്ങനെയാണ് തനിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കണമന്ന് പറയാനാവുകയെന്ന് ശരത്ചന്ദ്രപ്രസാദ് ചോദിച്ചു. തങ്ങള്‍ക്കെതിരായ കാരണം കാണിക്കല്‍ നോട്ടീസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച ഇരുനേതാക്കളും മുരളിക്കാണ് ഇത്തരമൊരു നോട്ടീസ് അയയ്ക്കുന്നതെങ്കില്‍ അത് കുറഞ്ഞത് 10 പേജെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+