Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ പുറത്താക്കാന്‍ ധാരണ: ഉണ്ണിത്താന്‍

തിരുവനന്തപുരം: തിങ്കളാഴ്ച വൈകീട്ടോടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെന്നും കാരണം കാണിക്കല്‍ നോട്ടീസ് അതിന് മുമ്പുള്ള ഒരു നാടകം മാത്രമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മാര്‍ച്ച് 21 ഞായറാഴ്ച ശരത്ചന്ദ്ര പ്രസാദിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.

സത്യം പറഞ്ഞതിനാണ് തന്നെ ക്രൂശിക്കുന്നതെന്നതിനാല്‍ പുറത്താക്കിയാലും പ്രശ്നമില്ല. പുത്രവാത്സല്യം മൂലം അഷ്ടനായ ധൃതരാഷ്ട്രരാണ് കരുണാകരന്‍ എന്ന് പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അങ്ങനെ പറഞ്ഞതില്‍ കരുണാകരനെ അപമാനിക്കുന്നതായി ഒന്നുമില്ല.

മുരളീധരനെ അധിക്ഷേപിക്കുകയോ അദ്ദേഹം അഴിമതിക്കാരനാണെന്ന് പറയുകയോ താന്‍ ചെയ്തിട്ടില്ല. പത്മജക്കെതിരെയും താനൊന്നും പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞത് ഇതുവരെ അവര്‍ നിഷേധിച്ചിട്ടില്ല. ഒരു പക്ഷേ ഒരു തന്ത്രമെന്ന നിലയില്‍ അവര്‍ നാളെ അത് നിഷേധിച്ചേക്കാം- രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+