Get Updates
Get notified of breaking news, exclusive insights, and must-see stories!

നദീജല കരാറുകള്‍ പുന:പരിശോധിക്കും

പാലക്കാട്: അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ഇനി കേരളത്തിന്റെ ജലം പഴയതുപോലെ ദാനം ചെയ്യാനാവില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ട വെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാവേരി നദിയില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വെള്ളം കിട്ടാന്‍ എല്ലാ ശ്രമങ്ങളും നടത്തും. മലമ്പുഴയിലെ വെള്ളം തിരിച്ചുവിടുന്നതു സംബന്ധിച്ച പ്രശ്നവും പരിശോധിക്കും.

അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തില്‍ ഇനി ഒരു വിട്ട്വീഴ്ചയും ചെയ്യില്ല. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതു സംബന്ധിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കും. കേരളത്തിന്റെ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ കരാര്‍ പുതുക്കുകയുള്ളൂ.

കേരളത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്ന് നദീജലസംരക്ഷണവും ജലസംരക്ഷണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+