തി-രു-വ-ന-ന്ത-പു-ര-ത്തെ ഇന്‍-ഫോ-സി-സ് കേ-ന്ദ്രം വിക-സി-പ്പി-യ്ക്കു-ന്നു
തിരുവനന്തപുരം: ഇന്‍ഫോസിസ് ടെക്നോളജീസിന്റെ തിരുവനന്തപുരത്തെ ഓഫീസിലെ ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടിയാക്കുമെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.
പുതിയ നിയമനങ്ങളിലൂടെയും സ്ഥലംമാറ്റങ്ങളിലൂടെയും തിരുവന്തപുരത്തെ ഡെവലപ്മെന്റ് കേന്ദ്രത്തില്‍ 2005 മാര്‍ച്ചോടെ ഇരുന്നൂറിലേറെ ഐടി ജീവനക്കാരെ നിയോഗിക്കുകയാണ് ലക്ഷ്യമെന്ന് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കി.
ഇന്‍ഫോസിസിന് തിരുവനന്തപുരത്ത് കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഭവാനി കെട്ടിടത്തിലാണ് ഇപ്പോള്‍ ഇന്‍ഫോസിസിന്റെ കേരളത്തിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാമ്പസിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഇന്ത്യയിലെ ഏക ഓഫീസാണ് ഇത്.
ഇന്‍ഫോസിസിന്റെ പുതിയ കാമ്പസ് സ്ഥാപിക്കുന്നത് ആക്കുളത്താണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കാമ്പസിനായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് ഇന്‍ഫോസിന്റെ നീക്കം.
ഇന്ത്യയില്‍ ഒമ്പത് ഡെവലപ്മെന്റ് സെന്ററുകളാണ് ഇന്‍ഫോസിസിനുളളത്. തിരുവനന്തപുരത്തെ ഓഫീസാണ് ഒടുവിലായി പ്രവര്‍ത്തനമാരംഭിച്ചത്.












Click it and Unblock the Notifications