Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാപ്ടോപ് വില്പന കൂടുന്നു

കൊച്ചി: കേരളത്തില്‍ ലാപ് ടോപ്പ് കമ്പ്യൂട്ടര്‍ വില്പന കൂടുന്നു. ലാപ്ടോപുകള്‍ക്ക് വില കുറയുകയും ആവശ്യം കൂടുകയും ചെയ്തതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ രണ്ട് മാസം കേരളത്തിലെ ലാപ്ടോപ്പ് വില്പനയില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്.

മാനേജ്മെന്റ് വിദ്യാര്‍ഥികളും എക്സിക്യൂട്ടീവുകളും വന്‍കച്ചവടക്കാരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമൊക്ക ലാപ്ടോപ് ഉപയോഗിക്കുന്നത് സാധാരണമായതോടെ ലാപ്ടോപ് വില്പന കാര്യമായി കൂടി. പ്രാദേശിക കമ്പനികള്‍ അസംബ്ള്‍ ചെയ്ത ലാപ്ടോപുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

മാസത്തില്‍ ഒരു ലാപ്ടോപ് വില്‍ക്കുന്നത് പഴങ്കഥയായി. ഇപ്പോള്‍ മാസത്തില്‍ 12-15 ലാപ്ടോപുകളാണ് വില്‍ക്കുന്നത്- ഐബിഎം മാര്‍ക്കറ്റിംഗ് മാനേജര്‍ മഹേഷ് ഡി. നായര്‍ പറഞ്ഞു.

ചില കോളെജുകളും വിദ്യാര്‍ത്ഥികള്‍ ലാപ് ടോപ് ഉപയോഗിയ്ക്കുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ട്. ഇത്തരം കോളെജുകള്‍ ലാപ്ടോപ് വില്‍ക്കുന്ന കമ്പനിയുമായി കരാറുണ്ടാക്കുയും പതിവായിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ത്ഥി സ്ഥാപനം കരാറുണ്ടാക്കിയ കടയില്‍ നിന്ന് ലാപ്ടോപ്പ് വാങ്ങിയാല്‍ വിലക്കുറവും കിട്ടും. കൂടുതല്‍ അനായാസ തവണകളായി വായ്പ അടയ്ക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാവും. മാനേജ്മെന്റ് കോളെജുകളുല്‍ എം. ബി. എയ്ക്കും മറ്റും പഠിയ്ക്കുന്ന കുട്ടികളും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് കോഴ്സുകള്‍ക്ക് പഠിയ്ക്കുന്ന കുട്ടികളുമാണ് പ്രധാനമായും ലാപ് ടോപ്പ് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നത്.

45,000 രൂപ മുതല്‍ 60,000 രൂപ വരെ വിലയുള്ള ഭാരം കൂടിയ ലാപ്ടോപുകള്‍ക്കാണ് ആവശ്യക്കാരേറെ. ഭാരം കുറഞ്ഞ ലാപ്ടോപ്പുകളാണ് സൗകര്യമെങ്കിലും അവയ്ക്ക് വില വളെര കൂടുതലാണെന്നതിനാലാണ് മിക്കവരും സാധാരണ ലാപ്ടോപുകളെ ആശ്രയിക്കുന്നത്. ഭാരം കുറഞ്ഞ ലാപ്ടോപുകള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ വിലവരും.

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏജന്റുമാരും ഇന്‍ഷുറന്‍സ് കൗണ്‍സിലര്‍മാരും ഇപ്പോള്‍ ലാപ്ടോപുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഐഎന്‍ജി വൈശ്യയും എല്‍ഐസിയും ലാപ്ടോപുകള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ചെറുകിട സംരഭകരില്‍ നിന്ന് പോലും തങ്ങള്‍ക്ക് ലാപ്ടോപിന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഓണ്‍ലൈന്‍ ഐടി ഷോപ് സെയില്‍സ് മാനേജര്‍ സാബു ആന്റണി പറയുന്നു.

വില കുറയുമെന്നതിനാല്‍ ലാപ്ടോപുകള്‍ക്ക് ഇനിയും ആവശ്യം കൂടും. ലാപ്ടോപ് വില്പനയില്‍ 20-30 ശതമാനം വര്‍ധനവാണ് വരുംമാസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍ ലാപ്ടോപ് വാങ്ങുന്നതിന് വായ്പ നല്‍കുന്നുണ്ട്. 36 മാസം കൊണ്ട് അടച്ചുതീര്‍ക്കേണ്ട വായ്പകള്‍ ലാപ്ടോപ് വാങ്ങുന്നതിനായി ഇവ നല്‍കുന്നത്. മാസത്തില്‍ 1800 രൂപയാണ് അടയ്ക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+