മുംബൈ-കൊച്ചിയ്ക്ക് പറക്കാന്‍ 2405 രൂപ മാത്രം
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇനി മുംബൈയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറക്കാന്‍ 2,605 രൂപ ( ഇപ്പോള്‍ 6,510 രൂപ) നല്‍കിയാല്‍ മതി. യാത്ര കോഴിക്കോട്ടേയ്ക്ക് ആണെങ്കില്‍ കൂലി 2,195 രൂപ (5,485 രൂപ) യാണ്. സെപ്തംബര്‍ അവസാനം വരെയാണ് ഈ ഇളവുകള്‍.
ചില സ്ഥലങ്ങളിലേയ്ക്കുള്ള യാത്രക്കൂലി കുറച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇറക്കിയ കുറിപ്പിലാണ് ഇത് വ്യക്തമാക്കിയിരിയ്ക്കുന്നത്. മറ്റ് ചില കുറഞ്ഞ യാത്രാക്കൂലി പദ്ധതികളും സെപ്തംബര്‍ അവസാനം വരെ തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയില്‍ നിന്ന് ഗോവയ്ക്ക് 1,500 രൂപ(3,115 രൂപ)യും അഹമ്മദാബാദില്‍ നിന്ന് ദില്ലിയ്ക്ക് 2,075രൂപയും (5,180 രൂപ) അഹമ്മദാബാദില്‍ നിന്ന് ഹൈദരാബാദിന് 3,500 രൂപയും(5,975 രൂപ) ആണ് നിരക്ക്.












Click it and Unblock the Notifications