പോട്ട: എല്‍ടിടിഇയെ ഒഴിവാക്കണമെന്ന് അപേക്ഷ
ദില്ലി: പോട്ട പ്രകാരം നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും എല്‍ടിടിഇയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പോട്ട റിവ്യു കമ്മിറ്റിക്ക് അപേക്ഷ ലഭിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ ബി. സഹാര്യ പറഞ്ഞു.
എംഡിഎംകെ നേതാവ് വൈകോയ്ക്കെതിരെ പോട്ട പ്രകാരം കേസെടുത്തതിനെതിരെയുള്ളഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ഇക്കാര്യം ജസ്റിസ് സഹാര്യ വെളിപ്പെടുത്തിയത്.
നേരത്തെ എല്‍ടിടിഇ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു. ഇപ്പോള്‍ നിയമപ്രകാരം അപേക്ഷ കമ്മിറ്റിയ്ക്ക് വിട്ടിരിക്കുകയാണെന്ന് സഹാര്യ പറഞ്ഞു.
മുന്‍പ്രധാനമന്ത്രി രാജീവ്ഗന്ധിയുടെ വധത്തെ തുടര്‍ന്നാണ് എല്‍ടിടിഇയെ ഇന്ത്യയില്‍ നിരോധിച്ചത്. എല്‍ടിടിഇ അനുകൂല പ്രസംഗം നടത്തിയതിനാണ് വൈകോ പോട്ട പ്രകാരം അറസ്റിലായത്.












Click it and Unblock the Notifications