കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് സ്വാധീനമുണ്ടാക്കാനാവില്ല: മായാവതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി അമേത്തിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവുമുണ്ടാക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

മാര്‍ച്ച് 22 തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മായാവതി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ ബിഎസ്പി അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന്റെ അന്തസത്തയ്ക്കെതിരാണ്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായോ സമാജ്വാദി പാര്‍ട്ടിയുമായോ തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന ബിഎസ്പിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് മായാവതി വ്യക്തമാക്കി.

ബിഎസ്പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസിന് താത്പര്യമുണ്ടായിരുന്നെങ്കില്‍ അവര്‍ സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം നേരത്തെ വേര്‍പ്പെടുത്തണണമായിരുന്നു. ഒരു ഭാഗത്ത് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുകയും മറുഭാഗത്ത് ബിഎസ്പിയുമായി ധാരണയുണ്ടാക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

സമാജ്വാദി പാര്‍ട്ടി ഒരു പ്രാദേശിക പാര്‍ട്ടിയാണ്. അതേ സമയം ബിഎസ്പി ഒരു ദേശീയ പാര്‍ട്ടിയും താന്‍ അതിന്റെ ദേശീയ പ്രസിഡന്റുമാണെന്ന് മായാവതി പറഞ്ഞു. ബിഎസ്പിയുടെ നിലപാട് ബിജെപിയെ സഹായിക്കുന്നതാണെന്ന സമാജ്വാദി പാര്‍ട്ടിയുടെ ആരോപണത്തെ പരാമര്‍ശിച്ചാണ് മായാവതി ഇങ്ങനെ പറഞ്ഞത്.

ബിഎസ്പി രാജ്യത്ത് 325 സീറ്റുകളില്‍ മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് എത്തിയ മായാവതിയുമായി രാഷ്ട്രീയ മഹാസഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനും ചര്‍ച്ച നടത്തി. വൈകീട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മായാവതി കേരളത്തില്‍ മത്സരിയ്ക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങളുടെ പട്ടിക പുറത്തിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X