സോണിയ റായ്ബറേലിയില്‍; രാഹുല്‍ അമേത്തിയില്‍
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി റായ്ബറേലിയില്‍ നിന്നും മകന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം രാഹുലും പ്രിയങ്കയും സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രിയങ്ക പ്രചാരണ രംഗത്ത് സജീവമായുണ്ടാവും.
സോണിയയുടെ സിറ്റിംഗ് സീറ്റായ അമേത്തിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. രാജീവ്ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മണ്ഡലം കൂടിയായിരുന്നു അമേത്തി. റായ്ബറേലിയിലെ സിറ്റിംഗ് എംപി ക്യാപ്റ്റന്‍ സതീഷ് ശര്‍മക്ക് മറ്റൊരു സീറ്റ് നല്‍കിയേക്കും.
സോണിയാ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുലമാ എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണ അമേത്തിക്ക് പുറമെ കര്‍ണാടകത്തിലെ ബെല്ലാരിയിലും സോണിയ മത്സരിച്ചിരുന്നു.
മാര്‍ച്ച് 21 ഞായറാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ 31 സ്ഥാനാര്‍ഥികളുടെ പേരാണുള്ളത്. വി. എം. സുധീരന്‍ ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് സിറ്റിംഗ് എംപിമാരുടെ പേരുകളും ലിസ്റിലുണ്ട്.












Click it and Unblock the Notifications