രാജ്മോഹനെയും ശരത്തിനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
ദില്ലി: കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി.സി.സി.ക്ക് നിര്‍ദേശം നല്‍കിയതാ-യി അറി-യു-ന്നു.
-മാര്‍-ച്ച് 22 തിങ്ക-ളാ-ഴ്ച വൈ-കീ-ട്ടാ-ണ് ഇവര്‍ രണ്ട് പേ-രും കാര-ണം കാണി-യ്ക്കല്‍ നോ-ട്ടീ-സി-ന് മറു-പ-ടി നല്‍-കേ-ണ്ട-ത്. അത് കിട്ടി വൈ-കാ-തെ ത-ന്നെ കെ പി സി സി താ-ല്കാ-ലി-ക അ-ദ്ധ്യ-ക്ഷന്‍ പി. പി. തങ്കച്ചന്‍ ഇവ-ര സസ്പ-ണ്ട് ചെ-യ്യു-മെ-ന്നാ-ണ് അറി-യു-ന്ന-ത്.
കേ-ര-ള-ത്തില്‍ പൊ-തു തിര-ഞ്ഞെ-ടു-പ്പും ഇട-ക്കാ-ല തിര-ഞ്ഞെ-ടു-പ്പും നട-ക്കു-ന്ന വേ-ള-യില്‍ നേതാക്കള്‍ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതിനാലാണ് ഇവരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
രാജ്മോഹനും ശരത്തിനും കെ.പി.സി.സി. താല്കാ-ലി-ക അദ്ധ്യ-ക്ഷന്‍ പി.പി.തങ്കച്ചന്‍ വെള്ളിയാഴ്ചയാണ് കാരണംകാണിക്കാന്‍ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ചു, പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുതകുംവിധം അപവാദം പ്രചരിപ്പിച്ചു, കെ.പി.സി.സി.യുടെ ഔദ്യോഗിക തീരുമാനം പരസ്യമായി ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജ്മോഹനും ശരത്തിനുമെതിരെ നോട്ടീസില്‍ ആരോപിച്ചിട്ടുള്ളത്. നോട്ടീസ് ഇരുവര്‍ക്കും ശനിയാഴ്ച ലഭിച്ചിരുന്നു. മറുപടി നല്‍കാതിരിക്കുകയോ വിശദീകരണം തൃപ്തികരമാവാതിരിക്കുകയോ ചെയ്താല്‍ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
കെ.കരുണാകരന്‍, കെ.മുരളീധരന്‍, പദ്മജാ വേണുഗോപാല്‍ എന്നിവരെ വ്യക്തിപരമായി ആക്ഷേ-പി-യ്ക്കു-ന്നവിധം തരംതാണ ഭാഷയില്‍ പരസ്യപ്രസ്താവന നടത്തിയത് പ്രഥമദൃഷ്ട്യാ അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. അച്ചടക്ക നടപടി കൈക്കൊള്ളാന്‍ ആക്ടിങ്ങ് പ്രസിഡന്റായ തങ്കച്ചന് നിയമപരമായോ ധാര്‍മികമായോഅവകാശമില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വെള്ളിയാഴ്ച പറഞ്ഞി-രു-ന്നു. കെ.പി.സി.സി. ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗാന്ധിയാണെന്നും അതിനാല്‍ അച്ചടക്കം ലംഘിച്ചോയെന്ന് തീരുമാനിക്കേണ്ടത് സോണിയയാണെന്നും രാജ്മോഹന്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ കാരണംകാണിക്കാന്‍ നോട്ടീസ് ലഭിച്ചിട്ടും ഞായറാഴ്ച രജ്മോഹനും ശരത്തും വാര്‍ത്താസമ്മേളനം നടത്തി. പാര്‍-ട്ടി തങ്ങള്‍-ക്കെ-തി-രെ നട-പ-ടി സ്വീക-രി-ച്ചാല്‍ കൂടു-തല്‍ നാറു-ന്ന കഥകള്‍ പുറ-ത്ത് പറ-യു-മെ-ന്നാ-ണ് ഇവര്‍ വാര്‍-ത്താ സ-മ്മേ-ള-ന-ത്തില്‍ പറ-ഞ്ഞ-ത്.












Click it and Unblock the Notifications