സഹായത്തിന് കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കണം: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി കൂടുതല്‍ തുക ലഭിക്കുന്നതിന് കേരളത്തില്‍ നിന്നുളള രണ്ട് കേന്ദ്രമന്ത്രിമാര്‍ കൂടി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.
വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാര്‍ച്ച് 22 തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരള്‍ച്ച മൂലം വന്‍നഷ്ടമുണ്ടായ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മാത്രമായി നടപടികള്‍ സ്വീകരിക്കാനാവില്ല. കേന്ദ്രം സഹായിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് ഇപ്പോഴത്തെ സ്ഥിതിയെ നേരിടാനാവൂ.
വരള്‍ച്ചാ ദുരിതാശ്വാസമായി ആവശ്യമെങ്കില്‍ കൂടുതല്‍ തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ദോഷൈക ദൃക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications