കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ പെരുകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മിക്ക ജോലികള്‍ക്കും ഇംഗ്ലീഷ് സംസാരിക്കുവാനുള്ള കഴിവ് ഒഴിച്ചുകൂടാനാവാത്തതായി വന്നതോടെ സ്കൂളുകളിലും കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വിവിഎ തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ വ്യാപകമായി.

മിക്കവാറും എല്ലാ ജോലികള്‍ക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിന് ഇപ്പോള്‍ പ്രഥമ പരിഗണനയാണുള്ളത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലുള്ള വൈഭവം മെച്ചപ്പെടുത്തുന്നിനുള്ള കോഴ്സുകള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്റാണ്.

സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ തലങ്ങളിലുള്ള സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സുകള്‍ ഇപ്പോഴുണ്ട്. -സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നുതിനുള്ള പരിശീലനം നല്‍-കുന്നുണ്ട്.

കളമശേരിയിലെ സെന്റ്. പോള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ശരിയായ ഉച്ചാരണത്തിന് പരിശീലനം നല്‍കുന്നുണ്ട്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഉച്ചാരണം മെച്ചപ്പെടുത്തുന്നതിനായി ഫോര്‍ട്ട് കൊച്ചിയിലെ ഡെല്‍റ്റ സ്റഡിയില്‍ ഭാഷാ ലബോട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്.

കാമ്പസ് റിക്രൂട്ട്മെന്റുകളില്‍ തങ്ങളുടെ 90 ശതമാനം വിദ്യാര്‍ഥികളും പരാജയപ്പെടുന്നത് കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി കോഴ്സുകള്‍ തുടങ്ങിയിട്ടുണ്ട്. നിര്‍ബന്ധിത ഇംഗ്ലീഷ് സംസാര ക്ലാസുകളും ഇവിടെ തുടങ്ങിയിട്ടുണ്ട്.

വിവിധ തൊഴില്‍ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് പരിശീലന കോഴ്സുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. സാധാരണഗതിയില്‍ ഇംഗ്ലീഷ് സംസാരിക്കുവാന്‍ പരിശീലനം നല്‍കുന്ന കോഴ്സുകളും വ്യാകരണ കോഴ്സുകളും ഉച്ചാരണം മെച്ചപ്പെടുത്തുന്ന കോഴ്സുകളും സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്നു.

ഫ്രഞ്ച് ഉച്ചാരണത്തിലുള്ള ഇംഗ്ലീഷ് പഠിപ്പിക്കുന്ന ക്ലാസുകള്‍ പോലുമുണ്ട്. 3000 മുതല്‍ 30000 വരെയാണ് കോഴ്സുകളുടെ ഫീസ്. വിവിധ തൊഴിലുകള്‍ ചെയ്യുന്നവരും വിദ്യാര്‍ഥികളും ഈ കോഴ്സുകളെ ആശ്രയിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X