ഹര്‍ത്താലുകള്‍ സ്വീകാര്യമാവുന്നുവെന്ന് പഠനം
തിരുവനന്തപുരം: വിശ്രമദിനമെന്ന നിലയില്‍ ആഘോഷിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ സാമൂഹികമായി സ്വീകാര്യമാവുകയാണെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എന്റര്‍പ്രൈസ് കള്‍ച്ചര്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ത്താലുകള്‍ക്കെതിരെ കൂട്ടായ പ്രതിഷേധം ഉയരാത്തതതും ഹര്‍ത്താലുകളെ അപലപിക്കാത്തതും ഹര്‍ത്താലുകള്‍ക്ക് സാമൂഹികമായ അനുമതിയുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.
വിശ്രമദിവസങ്ങള്‍ ആഘോഷിക്കാനുള്ള മലയാളികളുടെ പൊതുപ്രവണതയാണ് ഹര്‍ത്താലുകള്‍ സ്വീകാര്യമാവുന്നതിന് പിന്നില്‍. ഹത്താലുകള്‍ മൂലം വരുമാനം നഷ്ടപ്പെടുന്നവരിലും ഈ പ്രവണത ദൃശ്യമാണ്. ടെലിവിഷന്റെ വരവോടെ ഈ പ്രവണതക്ക് പുതിയൊരു മാനം നല്‍കപ്പെട്ടു.
ഹര്‍ത്താലുകള്‍ക്ക് കാരണമാവുന്ന പ്രകോപനങ്ങളെ വിശകലനം ചെയ്യുമ്പോള്‍ കേരള സമൂഹത്തില്‍ കുറ്റകൃത്യവാസനകൂടിവരുന്നതായി കാണാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ചെറുകിട സംരംഭകരെയും ദിവസക്കൂലിക്കാരെയുമാണ് ഹര്‍ത്താല്‍ സാരമായി ബാധിക്കുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ത്താലുകള്‍ മൂലം കേടുവരാനിടയുള്ള ചരക്കുകള്‍ വില്‍ക്കുന്നവരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. 9.5 ശതമാനം മുതല്‍ 38.57 ശതമാനം വരെ നഷ്ടമാണ് ഹര്‍ത്താലുകള്‍ ഇവര്‍ക്ക് വരുത്തിവയ്ക്കുന്നത്. ചെറുകിട ബിസിനസുകാരാണ് ഹര്‍ത്താലുകള്‍ മൂലം പ്രശ്നം നേരിടുന്ന മറ്റൊരു വിഭാഗം.












Click it and Unblock the Notifications