കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യം: കുടുംബശ്രീ ഏഴ് യൂണിറ്റുകള്‍ കൂടി തുടങ്ങും

  • By Staff
Google Oneindia Malayalam News

കൊച്ചി: വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന ഏഴ് കുടുംബശ്രീ യൂണിറ്റുകള്‍ കൂടി കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇത്തരം അഞ്ച് യൂണിറ്റുകള്‍ ഇപ്പോള്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട.് ഏപ്രില്‍ 15ന് മുമ്പായി ഏഴ് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങും.

വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിന് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിക്കണമെന്ന് തദ്ദേശസ്വയംഭരണസ്ഥാപന ഓംബുഡ്സ്മാന്‍ ജസ്റിസ് കെ. പി. രാധാകൃഷ്ണമേനോന്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുവാനാണ് കുടുംബശ്രീ യൂണിറ്റുകള്‍ കോര്‍പ്പറേഷന്റെ സഹായം തേടുന്നത്.

പുതിയ യൂണിറ്റുകളുടെ ഉദ്ഘാടന തീയതി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിവേറ്റര്‍ കബീര്‍ ബി. ഹാരുണ്‍ പറഞ്ഞു.

കൊച്ചി നഗരത്തിലെ തങ്ങളുടെ ശൃംഖലയിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും കുടുംബശ്രീക്ക് പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X