Get Updates
Get notified of breaking news, exclusive insights, and must-see stories!

മജീഷ്യന്മാര്‍ കൂടുതല്‍ കേരളത്തില്‍

തിരുവനന്തപുരം: മാജിക് അക്കാദമി പുറത്തിറക്കിയ നാഷണല്‍ മജീഷ്യന്‍സ് ഡയറക്ടറി-2004 പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ മജീഷ്യന്‍മാര്‍ കേരളത്തിലാണുള്ളത്.

രാജ്യത്തെ 1500 മജീഷ്യന്മാരില്‍ 200 പേരും കേരളത്തിലാണ്. തെരുവ് മാന്ത്രികരുടെ പേരുകള്‍ പോലും ഡയറക്ടറിയില്‍ ചേര്‍ത്തിട്ടുണ്ട്.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് മാജിക് അക്കാദമി.

തെരുവ് മാന്ത്രികര്‍ കൂടുതലായുള്ളത് രാജസ്ഥാനിലും ദില്ലിയിലുമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. മജീഷ്യന്മാരുടെ വിശദമായ മേല്‍വിലാസങ്ങള്‍ ഡയറക്ടറിയില്‍ കൊടുത്തിട്ടുണ്ട്.

മാജിക് ഒരു കലാരൂപമായി അംഗീകരിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ഡയറക്ടറി പ്രകാശനം ചെയ്ത മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു. ജലസംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സംസ്ഥാന വ്യാപകമായി പര്യടനം നടത്തുന്നതിന് മുതുകാട് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+