കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീജല കരാറുകള്‍ പുതുക്കാനാവില്ല: ജേക്കബ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുതുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അപ്രായോഗികമാണെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.

അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുതുക്കാനോ അതില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനോ കഴിയില്ലെന്ന് ജേക്കബ് പറഞ്ഞു. മാര്‍ച്ച് 22 തിങ്കളാഴ്ച ലോക ജലദിനത്തോട് അനുബന്ധിച്ച് ജലവും കെടുതികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പറമ്പിക്കുളം-ആളിയാര്‍, ശിരുവാണി തുടങ്ങിയ അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ കേരളത്തിന് നഷ്ടമാണുണ്ടാക്കിയത്. 1988ല്‍ തന്നെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു.

കേരളത്തിന്റെ ജലനയം അടുത്ത മാസം പ്രഖ്യാപിക്കും. കുളങ്ങളും പാടങ്ങളും നികത്തുന്നതിനെതിനെ നടപടി സ്വീകരിക്കുന്നത് പരിഗണിക്കും. ജലസ്രോതസുകള്‍ സംരക്ഷിക്കാതെ കേരളത്തിന് ജലക്ഷാമത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ജേക്കബ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X