Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാജന്‍, സുഷമ, ജെറ്റ്ലി മത്സരിക്കില്ല

ദില്ലി: ബിജെപി നേതാക്കളായ പ്രമോദ് മഹാജനും സുഷമ സ്വരാജും അരുണ്‍ ജെറ്റ്ലിയും മുഖ്തര്‍ അബാസ് നഖ്വിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

നാല് നേതാക്കളും ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി വക്താവ് മുക്തര്‍ അബാസ് നഖ്വി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാല് നേതാക്കളുടെയും പേരുകള്‍ വിവിധ മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെറ്റ്ലിയുടെ പേര് ഭോപാല്‍ മണ്ഡലത്തിലേക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയാണ് നിര്‍ദേശിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ പേര് ജയ്പൂര്‍ മണ്ഡലത്തിലേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജസിന്ധ്യ നിര്‍ദേശിച്ചു.

കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേര് കാണ്‍പൂര്‍ മണ്ഡലത്തിലേക്കും നഖ്വിയുടെ പേര് ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തിലേക്കുമാണ് നിര്‍ദേശിക്കപ്പെട്ടത്.

മുഖ്യമന്ത്രിയാവുന്നതിന് വസുന്ധരാരാജസിന്ധ്യ പ്രതിനിധീകരിച്ചിരുന്ന ജലവാര്‍ മണ്ഡലത്തില്‍ അവരുടെ മകന്‍ ദുഷ്യന്ത് സിംഗ് മത്സരിക്കും.

തെഹല്‍ക ആയുധവ്യപാര കേസില്‍ ഉള്‍പ്പെട്ട മുന്‍ ബിജെപി പ്രസിഡന്റ് ബങ്കാരു ലക്ഷ്മണന് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടതില്ലെന്ന് സമിതി തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+