കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഎന്‍ജിസി: രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎം

  • By Staff
Google Oneindia Malayalam News

ദില്ലി: ഒഎന്‍ജിസി, ഗെയ്ല്‍ തുടങ്ങിയ ദേശീയ പൊതുസ്വത്തുക്കള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റഴിക്കുന്ന വാജ്പേയി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രപതി ഇടപെടണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

സര്‍ക്കാരും ഓഹരി വിപണി ഏജന്റുമാരും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കണമെന്ന് സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, നീലോത്പല്‍ ബസു, ദീപങ്കര്‍ മുഖര്‍ജി എന്നിവര്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കുന്നതിനെ കുറിച്ച് സിപിഎം മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് വരികയാണെന്ന് അവര്‍ പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില കുറയാന്‍ കാരണക്കാരായ ഓഹരി ഉപജാപകര്‍ ആരൊക്കെയാണെന്ന് ഓഹരി വിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂരി ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണം. ഇതുസംന്ധിച്ച വിവരം ഒളിച്ചുവയ്ക്കുന്നതിന് ഷൂരി രാഷ്ട്രത്തിന് വിശദീകരണം നല്‍കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X