ടിവിയിലെ രാഷ്ട്രീയ പരസ്യ നിരോധനം റദ്ദാക്കി
അലഹബാദ്: ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിക്കുന്ന കേന്ദ്ര വിവര സംപ്രേഷണ മന്ത്രാലയത്തിന്റെ ഉത്തരവ് ആന്ധ്രാപ്രദേശ് ഹൈക്കോടതി റദ്ദാക്കി.
ജെമിനി, മാ തുടങ്ങിയ പ്രാദേശിക ടിവി ചാനലുകള്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
അറിയാനുള്ള സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവി ചാനലുകള്‍ ഹര്‍ജി നല്‍കിയത്. സമുദായിക സംഘര്‍ഷമോ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയോ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ അധികൃതര്‍ക്ക് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാനോ നിയന്ത്രിക്കാനോ അധികാരമുള്ളൂവെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications