മുഖ്യമന്ത്രി ഇടുക്കിയില്‍ സന്ദര്‍ശനം തുടങ്ങി
ഇടുക്കി: വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി ഇടുക്കി ജില്ലയില്‍ സന്ദര്‍ശനം തുടങ്ങി.
മാര്‍ച്ച് 23 ചൊവാഴ്ച രാവിലെ 7.45ഓടെയാണ് മുഖ്യമന്ത്രി ഇടുക്കി ജില്ലയിലെ സന്ദര്‍ശനം തുടങ്ങിയത്.
തോട്ടം മേഖലയിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. അധികൃതര്‍ തങ്ങളോട് അനാസ്ഥ കാണിക്കുകയാണെന്ന് പറഞ്ഞ് പലയിടത്തും നാട്ടുകാര്‍ ക്ഷുഭിതരായി. ജനപ്രതിനിധികള്‍ പോലും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അവര്‍ പരാതിപ്പെട്ടു.
വയനാട്, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശനം നടത്തിയത്.












Click it and Unblock the Notifications