ഗോശ്രീ പാലം തൊഴിലാളികള്‍ക്ക് സ്വീകരണം
കൊച്ചി: ഗോശ്രീ പാലങ്ങളുടെ നിര്‍മാണജോലി ചെയ്ത തൊഴിലാളികള്‍ക്ക് ദ്വീപ് വികസന സമിതി സ്വീകരണം നല്‍കി. ആഘോഷാന്തരീക്ഷത്തിലാണ് തൊഴിലാളികളെ ജനങ്ങള്‍ വരവേറ്റത്.
മുന്‍മന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എസ്. ശര്‍മ യോഗം ഉദ്ഘാടനം ചെയ്തു. ദ്വീപ് വികസന സമിതിയുടെ കണ്‍വീനര്‍ കൂടിയായ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സി. എം. ദിനേശ് മണി തൊഴിലാളികള്‍ക്ക് ഫലകങ്ങള്‍ വിതരണം ചെയ്തു. ഡോ. സെബാസ്റ്യന്‍ പോള്‍ എംപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
യോഗത്തിന് മുമ്പ് ആദ്യത്തെ ഗോശ്രീ പാലത്തിലൂടെ ഹൈക്കോടതി കവലയില്‍ നിന്നും മുളവുകാട് ദ്വീപിലേക്ക് ഘോഷയാത്ര നടന്നു.
സ്വീകരണചടങ്ങില്‍ പ്രധാനമായും സിപിഎം, സിഐടിയു നേതാക്കളാണ് പങ്കെടുത്തത്. ഐഎന്‍ടിയുസി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ പാലങ്ങളുടെ ടാറിംഗും മറ്റ് ജോലികളും പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് പാലത്തിലൂടെയുള്ള വാഹനഗതാഗതം ഒഴിവാക്കാന്‍ വൈപ്പിന്‍-എറണാകുളം പാലം കര്‍മസമിതി ജനങ്ങളോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications