Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടറി ജലമൂറ്റിയതു മൂലം ജലനിരപ്പ് താഴ്ന്നു

കൊച്ചി: കൊക്ക കോള ഫാക്ടറി അമിതമായി ജലമൂറ്റുകയും മഴ കുറയുകയും ചെയ്തതു മൂലം പ്ലാച്ചിമടയിലെ കോക്ക കോള ഫാക്ടറിയുടെ പരിസരത്തെ കിണറുകളുകളിലെ ജലനിരപ്പ് താഴുകയും ചില കിണറുകള്‍ വറ്റുകയും ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ കമ്പനി നല്‍കിയ റിട്ട് ഹര്‍ജിയിന്മേല്‍ സര്‍ക്കാര്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2002 മാര്‍ച്ച് മുതല്‍ 2003 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കൊക്ക കോള ഫാക്ടറിയുടെ പരിസരത്തെ കിണറുകള്‍ പരിശോധിച്ചപ്പോഴാണ് വെള്ളം ക്രമാതീതമായി കുറയുന്നത് കണ്ടെത്തിയത്.

16 കിണറുകളും രണ്ട് കുഴല്‍ക്കിണറുകളാണ് ഭൂഗര്‍ഭജല വകുപ്പ് പരിശോധിച്ചത്. 2003 ജൂലൈയില്‍ തന്നെ ഫാക്ടറിയുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മൂന്ന് കിണറുകള്‍ വറ്റി. മറ്റ് കിണറുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്നതായി കണ്ടെത്തി.

പാലക്കാട് ജില്ലയിലെ മറ്റ് ആറ് ഡിസ്റിലറികള്‍ കൊക്ക കോള ഫാക്ടറിക്ക് തുല്യമായോ അതില്‍ കൂടുതലായോ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ ഡിസ്റിലറികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ ചിറ്റൂരില്‍ താലൂക്കിലേതു പോലുള്ള ജലക്ഷാമമില്ല. ഇവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ കാര്‍ഷിക മേഖലയുമല്ല.

ചിറ്റൂര്‍ താലൂക്കിലെ മിക്ക കിണറുകളും വറ്റിയതിനാല്‍ വരള്‍ച്ച നേരിടാനുള്ള നടപടികളിലൊന്ന് എ്വന നിലയിലാണ് കൊക്ക കോള ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടറതന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+