തീവണ്ടി തട്ടി മലയാളി പെണ്‍കുട്ടി മരിച്ചു
സൂറത്ത്: തീവണ്ടിയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ എതിര്‍ഭാഗത്തെ ട്രാക്കിലൂടെ വരികയായിരുന്ന മറ്റൊരു തീവണ്ടിയിടിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു.
നവസരി റെയില്‍വെ സ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ് പ്രസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. നവസരി കാര്‍ഷിക കോളജില്‍ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയാണ് മരിച്ച വിദ്യാ നായര്‍ (19). കോഴിക്കോട് ജില്ലയിലെ ചെമഞ്ചേരിയാണ് വിദ്യയുടെ സ്വദേശം.
തിരക്കേറിയ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്നും മറുഭാഗത്തുകൂടെ ഇറങ്ങുമ്പോഴാണ് വിദ്യ അപകടത്തില്‍ പെട്ടത്. മറുഭാഗത്തുകൂടെ ഇറങ്ങിയ അഛന്റെ പിന്നാലെ തീവണ്ടിയില്‍ നിന്ന് ഇറങ്ങിയ വിദ്യ ട്രാക്കിലൂടെ വരികയായിരുന്ന തീവണ്ടി തട്ടി മരിക്കുകയായിരുന്നു.
നവസരിയിലാണ് വിദ്യയുടെ കുടുംബം താമസിക്കുന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടറായ അഛനോടൊപ്പമാണ് എല്ലാ ദിവസവും വിദ്യ തീവണ്ടിയില്‍ സഞ്ചരിക്കാറുള്ളത്.












Click it and Unblock the Notifications