മണിച്ചന്റെ മാസപ്പടി: 15 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടറായ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ മൂന്ന് രാഷ്ട്രീയനേതാക്കളുള്‍പ്പെടെ 15 പേര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശന്‍, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍, മുന്‍ സിപിഐ നേതാവ് ഭാര്‍ഗവി തങ്കപ്പന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍. 12 എക്സൈസ്-പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെയും കുറ്റപത്രം നല്‍കിയിട്ടുണ്ട്.
സത്യനേശനെതിരെ ആറ് കുറ്റപത്രമാണ് നല്‍കിയത്. മറ്റുള്ളവര്‍ക്കെതിരെ ഓരോ കുറ്റപത്രവും.
സത്യനേശന്‍ വിവിധ തവണയായി 4.27 ലക്ഷം രൂപ മണിച്ചനില്‍ നിന്നും കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഭാര്‍ഗവി തങ്കപ്പന്‍ 2.90 ലക്ഷം രൂപയും കടകംപള്ളി സുരേന്ദ്രന്‍ 50,000 രൂപയും കൈപറ്റിയതായി കുറ്റപത്രത്തില്‍ പറയുന്നു.
മണിച്ചന്റെ മാസപ്പടി ഡയറിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയകത്. മണിച്ചനും മാനേജര്‍ ബാലചന്ദ്രനും കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാണ്. കേസില്‍ നിന്ന് പ്രതികളായിരുന്ന ഏഴ് പേരെയും മണിച്ചന്റെ സഹോദരന്‍ സുനില്‍ദത്തിനെയും നേരത്തെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications