റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍ദേശം
കൊച്ചി: മാറാട് സംഭവവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് മാറാട് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഡിജിപി ഹോര്‍മിസ് തരകനും മറ്റ് മൂന്ന് പൊലീസ് ഉദ്യോസസ്ഥരും സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ജസ്റിസുമാരായ സിറിയക് ജോസഫും കെ. പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന കമ്മിഷന്റെ ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. പൊലീസിന്റെയോ ജില്ലാ അധികൃതരുടെയോ ഭാഗത്തു നിന്ന് വീഴ്ച പറ്റിയിട്ടുണ്ടോയെന്നത് കമ്മിഷന്റെ അന്വേഷണ വിഷയമായതിനാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications