കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവിനും അനന്തമൂര്‍ത്തിയ്ക്കും മേധയുടെ പിന്തുണ

  • By Staff
Google Oneindia Malayalam News

ദില്ലി: ബദല്‍ സാമൂഹിക പ്രവര്‍ത്തകരായ മേധാപട്കറും അരുണാ റോയിയും നേതൃത്വം നല്‍കുന്ന ജനകീയ രാഷ്ട്രീയ മുന്നണി ഇടുക്കി മണ്ഡലത്തില്‍ മത്സരിക്കുന്ന ആദിവാസി നേതാവ് സി. കെ. ജാനുവിനെ പിന്തുണയ്ക്കും.

മേധാ പട്കര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ മഹാസഭയുടെ സ്ഥാനാര്‍ഥിയായാണ് സി. കെ. ജാനു ഇടുക്കിയില്‍ മത്സരിക്കുന്നത്.

ബാംഗ്ലൂരില്‍ മത്സരിക്കുന്ന ജ്ഞാനപീഠ പുരസ്കാര ജേതാവായ യു. ആര്‍. അനന്തമൂര്‍ത്തിയെയും ജനകീയ രാഷ്ട്രീയ മുന്നണി പിന്തുണയ്ക്കുന്നുണ്ട്.

ദില്ലി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജാവേദ് അബിദിക്കും മുന്നണിയുടെ പിന്തുണ ലഭിക്കും. മധ്യപ്രദേശില്‍ മത്സരിക്കുന്ന സമാജ്വാദി ജന പരിഷത്ത് നേതാക്കളായ ഷമിം ബഹന്‍ (ബേതുള്‍), സുനില്‍ (ഹോഷന്‍ഗാബാദ്) എന്നിവരാണ് ജനകീയ രാഷ്ട്രീയ മുന്നണി പിന്തുണക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍.

തങ്ങളുടെ ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്നും മതേതര പാര്‍ട്ടികള്‍ക്ക് മാത്രമേ പിന്തുണ നല്‍കുകയുള്ളൂവെന്നും മേധ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനായി മേധയ്ക്ക് മേല്‍ അണികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ മേധ ഇതിന് തയ്യാറല്ല. നര്‍മദ പ്രശ്നം വീണ്ടും ഒരു പൊട്ടിത്തെറിയുടെ വക്കത്തെത്തി നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ നര്‍മദ പ്രശ്നത്തില്‍ കാര്യമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുമെന്നാണ് മേധ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X