പെപ്സിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്യുന്നത് തടയാന്‍ പുതുശേരി പഞ്ചായത്തിന് അധികാരമുണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ പെപ്സി കമ്പനി നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടോ എന്ന വിഷയം ഇപ്പോഴും ബെഞ്ചിന്റെ പരിഗണനയിലിരിക്കുശയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റിസുമാരായ സിറിയക് ജോസഫ്, കെ. പത്മനാഭന് നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സിംഗിള്‍ ബെഞ്ച് ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് അനുവദിച്ച കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടോ എന്ന വിഷയം ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് വിട്ടിരുന്നു.
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ അനുമതിയില്ലാതെ പഞ്ചായത്തിന് കമ്പനിക്ക് ലഭിച്ച ലൈസന്‍സ് റദ്ദാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെപ്സി കമ്പനി ഹര്‍ജി നല്‍കിയത്.